തീവ്രഹിന്ദുദേശീയ നിലപാടുകളുമായി ബിജെപി; പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയെന്ന് അമേരിക്കന്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയെന്ന് അമേരിക്ക. തീവ്രഹിന്ദുദേശീയ നിലപാടുകളില്‍ ഉറച്ച് ബിജെപി മുന്നോട്ട് പോവുകയാണെങ്കില്‍ സംഘര്‍ഷങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്ട്‌സ്.

അമേരിക്കന്‍ സെനറ്റ് സെലക്ട് കമ്മിറ്റി യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷസാധ്യതകള്‍ കൂടിയാതായും ഡാന്‍ കോട്ട്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ലോകത്തിനുണ്ടാകുന്ന പ്രധാന ഭീഷണി സാധ്യതകളെക്കുറിച്ച് അമേരിക്കന്‍ ഇന്റലിജന്‍സ് നടത്തിയ പഠനത്തിലാണ് പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന കണ്ടെത്തലുള്ളത്.

അമേരിക്കന്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്ട്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് തീവ്രഹിന്ദു നിലപാടുകള്‍ രാജ്യത്ത് സൃഷ്ടിക്കാന്‍ പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായ സൂചന നല്‍കുന്നത്.

തീവ്രഹിന്ദു ദേശീയ നിലപാടുകളില്‍ ഉറച്ച് നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി മുന്നോട്ട്
പോവുകയാണെങ്കില്‍ ഈ സംഘര്‍ഷ സാധ്യത കൂടുതലാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കന്‍ സെനറ്റ് സെലക്ട് കമ്മിറ്റി യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡാന്‍ കോട്ട്‌സിന്റെ ഈ നിരീക്ഷണങ്ങള്‍. മോദിയുടെ നയങ്ങള്‍ ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂട്ടിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ മുസ്ലീംങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുകയും ക്രമേണ ഇത് ഇന്ത്യയില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് വളരുവാനും ഗുണം ചെയ്യും, തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ 2019 മെയ് വരെ ഇന്ത്യ പാക് ബന്ധം ഉലഞ്ഞു നില്‍ക്കും ഇക്കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ജനവിരുദ്ധവികാരം മറികടക്കാന്‍ ശ്രമിക്കുന്ന രീതി ലോക്‌സഭാ തെരഞ്ഞെടുപ്പ്
അടുത്തിരിക്കെ ബിജെപി വീണ്ടും പരീക്ഷിക്കാന്‍ ഇടയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് യുഎസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News