മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; നാലുപേര്‍ പിടിയില്‍

മലപ്പുറം കുറ്റിപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ നാലുപേരില്‍നിന്നായി അഞ്ചരക്കിലോ കഞ്ചാവാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍പരിശോധനയിലാണ് ട്രെയിനിറങ്ങിയ നാലുപേരില്‍നിന്നായി അഞ്ച് കീലോ 600 ഗ്രാം കഞ്ചാവ് പിടികൂടിയത്.

തമിഴ്‌നാട്ടില്‍നിന്ന് മലബാറിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന നാലരക്കിലോ കഞ്ചാവുമായി അറസ്റ്റിലായ തിരിപ്പൂര്‍ സ്വദേശി ശിവനാണ് പിടിയിലാവരില്‍ പ്രധാനി. കോഴിക്കോടാണ് പ്രധാനവിതരണകേന്ദ്രം. കൈവശമുണ്ടായിരുന്ന 8690.00 രൂപയും എ ടി എം കാര്‍ഡും മൊബൈല്‍ ഫോണും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് അത്തോളി സ്വദേശിയായ സൂരജ്, സൗരവ് എന്നിവരില്‍നിന്ന് 250 ഗ്രാമും പുത്തനത്താണി കടുങ്ങാത്തുകുണ്ട് സ്വദേശി മുനീബുല്‍ ഹഖില്‍നിന്ന് 600 ഗ്രാം കഞ്ചാവും പിടികൂടി. തമിഴ്‌നാട്ടിലെ തേനി, കമ്പം പ്രദേശങ്ങളില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവെത്തുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here