സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ച 7.18 ശതമാനം; പ്രളയവും ഓഖിയും സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു; അധിക ചെലവ് സൃഷ്ടിച്ചു; അവലോകന റിപ്പോര്‍ട്ട് മന്ത്രി തോമസ് ഐസക്ക് സഭയില്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചു.

സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ച 7.18 ശതമാനമെന്ന് റിപ്പോര്‍ട്ട്. പ്രളയവും ഓഖിയും സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചതായും സംസ്ഥാനത്തിന് അധിക ചെലവ് സൃഷ്ടിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കഴിഞ്ഞ 2017-18 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടാണ് ധനമന്ത്രി തോമസ് ഐസക്ക് സഭയുടെ മേശപ്പുറത്ത് വച്ചത്. സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.22 ല്‍ നിന്ന് 7.18 ശതമാനം ആയി വര്‍ദ്ധിച്ചു.

എന്നാല്‍ പ്രളയവും ഓഖിയും സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചു. നവ കേരള നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ധനക്കമ്മി ഉയരുമെന്നും പ്രളയ സെസ് വൈകുന്നത് ധനകമ്മി യെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിക്കുന്നു.

എന്നാല്‍ ചെലവ് ചുരുക്കലല്ല കൂട്ടലാണ് സര്‍ക്കാര്‍ നയമെന്നും സാമ്പത്തിക മാന്ദ്യത്തെ മറികടക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൊത്തം വില സൂചികയില്‍ വര്‍ദ്ധനവുണ്ടെന്നും. റവന്യൂ വരുമാനം9.8 ശതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.2017-18 ല്‍ GST നികുതി വരുമാനത്തില്‍ വളര്‍ച്ചാ നിരക്ക് 15.24 ശതമാനമാണ് 2016-17ല്‍ ഇത് 10.01 ശതമാനമായിരുന്നു.

ചരക്ക് സേവന നികുതി കേരളത്തിന് കാര്യമായ നേട്ടമുണ്ടാക്കിയില്ലെന്നും ലോട്ടറി വരുമാനവും പ്രവാസി നിക്ഷേപത്തിന്റെ വളര്‍ച്ചാ നിരക്കും കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News