പിസി ജോര്‍ജ് എംഎല്‍എയെ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

പിസി ജോര്‍ജ് എംഎല്‍എയെ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.

ജോര്‍ജിന് പകരം അനൂപ് ജേക്കബിനെ ഉള്‍പ്പെടുത്തി, എ. പ്രദീപ്കുമാറാണ് സമിതിയുടെ അധ്യക്ഷന്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ ജോര്‍ജിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്.

ഈ കമ്മിറ്റിയില്‍ ജോര്‍ജ് തുടരുന്നതില്‍ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയില്‍നിന്ന് ജോര്‍ജിനെ ഒഴിവാക്കിയത്.

രണ്ടരവര്‍ഷം കൂടുമ്പോള്‍ പുനഃസംഘടിപ്പിക്കുന്ന നിയമസഭാസമിതി കാലാവധി പൂര്‍ത്തിയാക്കിയതെിനെതുടര്‍ന്നാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എല്ലാ സമിതികളും പുനസംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News