കോണ്‍ഗ്രസില്‍ വീണ്ടും പേമെന്റ് വിവാദം; 20 ലക്ഷം രൂപ വീതം വാങ്ങി രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിക്കുന്നുവെന്ന് കെപിസിസിക്ക് പരാതി

കോണ്‍ഗ്രസില്‍ വീണ്ടും പേമെന്റ് വിവാദം.കൊല്ലത്ത് 20 ലക്ഷം രൂപ വീതം വാങ്ങി രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിക്കുന്നുവെന്ന് കെപിസിസിക്ക് പരാതി.

പന്മന,അഞ്ചാലുമൂട് ബ്ലോക്ക് പ്രസിഡന്റുമാരെയാണ് 20 ലക്ഷം രൂപ വാങി കൊല്ലം ഡിസിസി പ്രസിഡന്റ് നിയമിക്കുന്നു എന്നു കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് ഐ ഗ്രൂപിലെ ഒരു വിഭാഗം പരാതി നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍ വേണ്ടത്ര പ്രവര്‍ത്തന പാരമ്പര്യം അവകാശപെടാനില്ലാത്ത കശുവണ്ടി ഫാക്ടറി ഉടമയായ കുഴിയം ശ്രീകുമാര്‍ പച്ചക്കറി വ്യാപാരിയായ കോഞ്ചേരില്‍ ഷംസുദ്ദീന്‍ എന്നിവരാണ് പേമെന്റ് സീറ്റിനു പിന്നിലെന്നും പരാതിയില്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാധം ഭയന്ന് കെപിസിസി ഇടപെട്ട് ബ്ലോക്ക് പ്രസിഡന്റെ നിയമനം താല്‍ക്കാലികമായി മരവിപ്പിച്ചതായാണ് സൂചന. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന നിയമന നടപടി പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നും പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here