പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഒരു തരി മണ്ണില്‍ പോലും ഉടമസ്ഥാവകാശം ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ തിരുവിതാകൂര്‍ രാജകുടുംബം

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഒരു തരി മണ്ണില്‍ പോലും ഉടമസ്ഥാവകാശം ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ തിരുവിതാകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍. ക്ഷേത്ര സ്വത്തുക്കള്‍ ദേവന്റേതാണ്. ക്ഷേത്രത്തിന്റെ പാരമ്പര്യമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും രാജകുടുംബം കോടതിയില്‍ വാദിച്ചു. കേസില്‍ നാളെ മറ്റു കക്ഷികളുടെ വാദം തുടരും.

തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമത്തില്‍ രാജകുടുംബവും ക്ഷേത്രവുമായുളള ബന്ധം എടുത്തുപറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്ന് രാജകുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരുതരി മണ്ണില്‍പ്പോലും ഉടമസ്ഥാവകാശം ആഗ്രഹിക്കുന്നില്ല. ക്ഷേത്ര സ്വത്തുക്കള്‍ ദേവന്റേതാണ്. പാരമ്പര്യം അനുസരിച്ച് ക്ഷേത്രം പ്രവര്‍ത്തിക്കണമെന്നാണ് താല്‍പര്യമെന്നും രാജകുടുംബം കോടതിയില്‍ വാദിച്ചു.കേസില്‍ രാജകുടുംബത്തിന്റെ വാദം പൂര്‍ത്തിയായി.

മറ്റ് കക്ഷികളുടെ വാദം നാളെയും തുടരും. ജസ്റ്റിസ് യുയു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മാതൃകയില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണമെന്ന വിധിയ്ക്കെതിരെ നല്‍കിയ ഹര്‍ജിയും, രാജകുടുംബത്തിന്റെ അപ്പീലും അനുബന്ധ ഹര്‍ജികളിലുമാണ് സുപ്രീംകോടതിയില്‍ വാദം നടക്കുന്നത്.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന ഹൈക്കോടതിയിലെ നിലപാട് രാജകുടുംബം സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രം പൊതു ക്ഷേത്രമാണെന്ന് രാജകുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ആസ്തി രാജ കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ലെന്ന് വാദിക്കുന്ന രാജകുടുംബം ക്ഷേത്ര ഭരണത്തിനുള്ള അവകാശത്തിന് വേണ്ടിയാണ് കേസ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News