മന്ത്രവാദം പഠിപ്പിക്കാനെന്ന വ്യാജേന വീട്ടില്‍ വിളിച്ചുവരുത്തി; സഹോദരികളായ സ്ത്രീകളെ തലയ്ക്കടിച്ച് കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍

മന്ത്രവാദം പഠിപ്പിച്ചു തരാമെന്ന വ്യാജേന സഹോദരിമാരായ സ്ത്രീകളെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ആള്‍ പൊലീസ് പിടിയില്‍.

കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളും ഫോണും ഇയാള്‍ മോഷ്ടിച്ചിരുന്നു. മുപ്പത്തിനാലുകാരനായ ഗിരി എന്നയാളാണ് അറസ്റ്റിലായത്.

സഹോദരിമാരുടെ മൃതദേഹം കഴിഞ്ഞ ദിവസം ഹൈദരബാദിലെ മുസി നദിക്കരയില്‍ നിന്നും കണ്ടെത്തിയിരുന്നു.

ജനുവരി 21നാണ് സംഭവം നടന്നത്. തനിക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് പറഞ്ഞ് ഇയാള്‍ സഹോദരിമാരെ പറ്റിക്കുകയായിരുന്നു.

മന്ത്രവാദം പഠിപ്പിക്കാനായി ഇവരെ ഇയാള്‍ വീട്ടില്‍ വിളിച്ചു വരുത്തുകയും മൂവരും മദ്യപിക്കുകയും ചെയ്തു. ഇതിന് ശേഷം ഇയാള്‍ അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

കൊല നടത്തിയ ശേഷം മൃതദേഹം നദിക്കരയില്‍ ഉപേക്ഷിച്ച ശേഷം ഗിരി ഒളിവില്‍ പോവുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here