പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചുവെന്ന കേസില്‍ തമിഴ്‌നടി ഭാനുപ്രിയക്കെതിരെ ആന്ധ്രാ പ്രദേശിലെ ശിശുക്ഷേമ സമിതി പോക്‌സോ ചുമത്തി.

ആന്ധ്രാപ്രദേശിലെ പ്രഭാവതിയെന്ന യുവതിയാണ് തന്റെ പതിനാല് വയസ് മാത്രമുള്ള മകളെ ജോലിക്ക് ചെന്നൈയില്‍ കൊണ്ടു പോയെന്നും പീഡിപ്പിച്ചെന്നും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ബാലവേല നിരോധന നിയമപ്രകാരം പതിനാലു വയസിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിര്‍ത്തുന്നത് കുറ്റകരമാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഭാനുപ്രിയയുടെ വാദം.