കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിനെ പുതിയ എം.ഡിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ബി.എസ് തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിക്കും. വി.ആര്‍. പ്രേംകുമാറിനെ ഹയര്‍സെക്കന്ററി ഡയറക്ടറായി നിയമിക്കുന്നതടക്കം ഐ.എ.എസ് തലപ്പത്ത് വന്‍ അ!ഴിച്ചുപണിക്കാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിനെ പുതിയ എം.ഡിയായി നിയമിക്കാന്‍ തീരുമാനിച്ചതാണ് ഐ.എ.എസ് തലപ്പത്തെ നിര്‍ണായക അ!ഴിച്ചുപണി. ഇതോടൊപ്പെം, ഐ.എ.എസ് തലപ്പത്തെ വന്‍ അഴിച്ചുപണിക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ബി.എസ് തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിക്കും. നേരത്തെ ഹയര്‍സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടറായിരുന്നു അദ്ദേഹം. പത്തനംതിട്ട എ.ഡി.എം വി.ആര്‍. പ്രേംകുമാറിനെ ഹയര്‍സെക്കന്ററി ഡയറക്ടറായി മാറ്റി നിയമിക്കാനും തീരുമാനിച്ചു.

അസാപ് സി.ഇ.ഒയുടെ അധിക ചുമതല തുടര്‍ന്നും അദ്ദേഹം വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന് ഊര്‍ജം, പരിസ്ഥിതി വകുപ്പുകളുടെ അധിക ചുമതലകള്‍ നല്‍കാന്‍ തീരുമാനിച്ചു.

റവന്യൂ, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിനെ നിയമിച്ചു. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.

കുര്യന്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. ആസൂത്രണസാമ്പത്തിക കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ വനം, വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും നല്‍കും. പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിഹ്നയ്ക്ക് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ പൊതുഭരണവകുപ്പിന്റെ അധിക ചുമതല നല്‍കും.

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ സിങ് മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും എക്‌സ്. അനില്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ പൊതുഭരണം വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് ആസൂത്രണ സാമ്പത്തിക കാര്യ ഡെപ്യൂട്ടി സെക്രട്ടറിയാകും. സംസ്ഥാനത്ത് 973 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ 778ഉം തദ്ദേശ വകുപ്പിന് കീഴില്‍ 195 തസ്തികകളാണ് സൃഷ്ടിക്കുക.