ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന പ്രശ്‌നമാണ് അമിതവണ്ണം. എന്ത് ചെയ്തും അമിതവണ്ണം കുറയ്ക്കാന്‍ നമ്മള്‍ തയാറാണെങ്കിലും അത്ര പെട്ടന്ന് അത് സാധ്യമാകില്ല എന്നതാണ് വസ്തുത. അത്തരത്തില്‍ നിരാശരായിരിക്കുന്നവര്‍ക്കൊരു ആശ്വസ വാര്‍ത്ത.

വെള്ളരിക്ക കൊണ്ട് തയാറാക്കന്‍ കഴിയുന്ന ഒരു ജ്യൂസാണിത്. വെറും മിനിറ്റുകള്‍ കൊണ്ട് തയാറാക്കാന്‍ കഴിയുന്ന ഈ ജ്യൂസ് കുടിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഫലംകണ്ട് തുടങ്ങും. രാവിലെയാണ് ഈ ജ്യൂസ് കഴിക്കാന്‍ ഏറ്റവും നല്ലത്.

ഇത് തയാറാക്കുന്ന വിധം ചുവടെ കൊടുക്കുന്നു.

ഒരു വെള്ളരിക്ക കഷ്ണങ്ങളായി അരിയുക. ഒരിഞ്ചോളം വലുപ്പത്തിലുള്ള മഞ്ഞള്‍, രണ്ടോ മൂന്നോ ടേബിള്‍ സ്പൂണോളം ചിരവിയ ഇഞ്ചി, ഒരു നുള്ള് കുരുമുളകുപൊടി എന്നിവ ചേര്‍ക്കുക. ആവശ്യമെങ്കില്‍ നുള്ള് ഉപ്പും ചേര്‍ക്കാം. എന്നാല്‍ ഉപ്പില്ലാതെയായിരിക്കും കൂറെക്കൂടി ആരോഗ്യകരമാവുക. എല്ലാ ചേരുവകളും കൂടി ചേര്‍ത്ത് ഒരുമിച്ച് അടിച്ചെടുത്ത്, അരിച്ച് ഉപയോഗിക്കാം.