കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ബ്രിസീലിലെ ഒരു വനിതാ ജയില്‍ സൗന്ദര്യമത്സരം സംഘടിപ്പിച്ചത്. ഇത് ലോകത്തില്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. റിയോ ഡി ജനീറോയില്‍ ആണ് മത്സരം നടന്നത്.

ഈ മത്സരത്തിന്റെ മറ്റൊരു പ്രത്യേകത അന്തേവാസികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു ജനാലയ്ക്കപ്പുറം നിന്ന് കാണാന്‍ സാധിക്കും എന്നതാണ്.

മത്‌സരത്തില്‍ വിജയിച്ചത് വെറോണിക്ക വെറോണ എന്ന യുവതിയാണ്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ കാമുകനെ കൊലപ്പെടുത്തിയ കേസിലാണ് വെറോണ ജയിലിലാകുന്നത്.

15 വര്‍ഷത്തെ തടവാണ് വെറോണികക്ക് ലഭിച്ചത്. അതില്‍ ഇനി രണ്ടുവര്‍ഷം കൂടി ബാക്കിയാണ്.