വീട്ടിനകത്തെ കുളിമുറിയിലും ബാത്ത്റൂമിനകത്തെ ക്ലോസറ്റിലും പാമ്പിനെ കണ്ടിട്ടുള്ളവാണ് ഒട്ടുമിക്ക ആളുകളും. അതിന്റെ കാരണം എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പാമ്പുകള്‍ ഇത്തരത്തില്‍ മനുഷ്യര്‍ വസിക്കുന്ന ഇടങ്ങള്‍ തേടിവരുന്നതിന് ഒരു കാരണമുണ്ട്.

കടുത്ത ചൂട് സംമയങ്ങളിലാണ് ഇത്തരം പാമ്പുകള്‍ നമ്മുടെ വീടിനുള്ളില്‍ പ്രവേശിക്കുന്നത്. കടുത്ത ചൂടിനെ മറികടക്കാന്‍ പാമ്പുകള്‍ കണ്ടെത്തുന്ന മാര്‍ഗങ്ങളാണ് ഇവ.

പ്രകൃതിയില്‍ നനവില്ലാതാകുമ്പോള്‍ വീട്ടിനകത്തും കുളിമുറിയിലും അടുക്കളയിലും എന്നുവേണ്ട നനവുണ്ടെങ്കില്‍ കട്ടിലിന് കീഴില്‍ വരെ പാമ്പുകള്‍ ചുരുണ്ടുകൂടുന്നു.

താമസിക്കുന്ന സ്ഥലത്തിന്റെ ചുറ്റുപാടുകളെ സംരക്ഷിക്കുകയെന്നത് മാത്രമാണ് ഇതിനെ നേരിടാനുള്ള ഏക വഴി. അതിനാല്‍ തന്നെ വീടിന്റെ പരിസരത്തെ നല്ല രീതിയില്‍ പരിചരിക്കാന്‍ ശ്രമിക്കുക.