കടുത്ത ചൂടായതിനാല്‍ ഒന്ന് ഷവറില്‍ കുളിക്കാന്‍ കയറിയതാണ് പാമ്പ്; വീഡിയോ വൈറല്‍

ഒരു പ്രശസ്തനായ പാമ്പു പിടുത്തക്കാരനാണ് ഓസ്‌ട്രേലിയക്കാരനായ ലൂക്ക് ഹണ്ട്‌ലി. ഇപ്പോള്‍ അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ഒരു പെരുമ്പാമ്പിനെ പിടികൂടിയതിലൂടെ ആണ്.

പക്ഷേ അദ്ദേഹം ഇത്തവണ പാമ്പിനെ പിടികൂടിയത് കാട്ടില്‍ നിന്നോ ആള്‍താമസമില്ലാത്ത സ്ഥലത്ത് നിന്നോ അല്ല. ഒരു കുളിമുറിയിലെ ഷവറില്‍ നിന്നാണ്.

കടുത്ത ചൂടായതിനാല്‍ അല്‍പ്പം കൂളാവാന്‍ ആണ് ഈ വിരുതന്‍ ഷവറിനടിയില്‍ എത്തിയതി. കഴിഞ്ഞ ദിവസമാണ് ടോയ്‌ലറ്റില്‍ ഒരു കുടുംബം പാമ്പിനെ കണ്ടത്. മറ്റൊരു സംഭവത്തില്‍ ടോയ്‌ലറ്റില്‍ ഉള്ള പാമ്പ് ഒരു സ്ത്രീയെ കടിച്ചിരുന്നു.

ഈ കുടുംബം രാവിലെ കുളിക്കാന്‍ കയറിയപ്പോള്‍ ആണ് ഷവറില്‍ തൂങ്ങി കിടക്കുന്ന പാമ്പിനെ കണ്ടത്. പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങള്‍ ലൂക്ക് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here