വിട്ടില്‍ ഇരിക്കുന്ന പണം തികഞ്ഞില്ലെങ്കില്‍ നീ ബാങ്കില്‍ പോവുക, എനിക്ക് ജയനെ ഇവിടെ കാണണം; നസീറിന്റെ മകന്‍ ഷാനവാസ് പറയുന്നു

ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മലയാളത്തില്‍ രജനീകാന്തിനോളം ഉയരത്തിലെത്തേണ്ട നടനായിരുന്നു ജയന്‍. പക്ഷേ അദ്ദേഹത്തിന്റെ മരണ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ആരും തയ്യാര്‍ അല്ലായിരുന്നുവെന്ന് പറയുകയാണ് അനശ്വര നടന്‍ നസീറിന്റെ മകന്‍ ഷാനവാസ്. അവസാനം നസീര്‍ ഇടപെട്ടാണ് മൃതദേഹം നാട്ടിലേക്ക് എത്തിച്ചതെന്ന് ഷാനവാസ് പറയുന്നു.

ജയനും നസീറും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു, മദ്രാസില്‍ ഷൂട്ടിന് വരുമ്പോള്‍ നസീറിന്റെ വീട്ടിലെത്തിയാണ് ജയന്‍ പ്രാതല്‍ കഴിക്കാറ്. അങ്ങനെയാണ് ജയനുമായി ഷാനവാസ് നല്ല ബന്ധം സ്ഥാപിക്കുന്നത്.

ജയന്റെ മരണം നസീറിനെയും കുടുംബത്തെയും വല്ലാതെ ഉലച്ചെന്നും ഷാനവാസ് പറയുന്നു. ജയന്‍ മരിച്ചപ്പോള്‍ നസീര്‍ നാട്ടിലായിരുന്നു. തന്നെ വിളിച്ച് എല്ലാ കാര്യവും നോക്കണമെന്ന് അദ്ദേഹം പറഞ്ഞതായി ഷാനവാസ് ഓര്‍ക്കുന്നു.

അന്ന് തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്ന ഒരു സംഘടനയും ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ യാതൊരു നടപടിയും എടുത്തിരുന്നില്ല.  ഇക്കാര്യം ഷാനവാസ് നസീറിനെ അറിയിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു നീ വീട്ടിലിരിക്കുന്ന പണം എടുക്ക്, തികഞ്ഞില്ലെങ്കില്‍ ബാങ്കില്‍ പോവുക, എനിക്ക് ജയനെ ഇവിടെ കാണണം. എന്നാണ് നസീര്‍ പറഞ്ഞത്. അങ്ങനെ അതിനുള്ള ഏര്‍പ്പാടുകള്‍ ഷാനവാസാണ് ചെയ്തത്.

പക്ഷേ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് റെഡി ആയപ്പോള്‍ സംഘടനക്കാര്‍ എല്ലാം അതില്‍ കയറിയെന്നും തങ്ങള്‍ പുറത്തായെന്നും ഷാനവാസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News