സംസ്ഥാന ബജറ്റ്​ ഇന്ന്; പ്രതീക്ഷയോടെ കേരളം

തി​രു​വ​ന​ന്ത​പു​രം:പിണറായി സര്‍ക്കാറിന്‍റെ നാലാമത്തെ സമ്പൂര്‍ണ ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. പ്രളയാനന്തരമുള്ള ആദ്യ ബജറ്റാണ് ഇന്നത്തേത്.

ക്ഷേമപദ്ധതികളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ജനങ്ങൾ. ബജറ്റില്‍ പ്രളയാനന്തര കേരള പുനർനിർമാണത്തിന് ഉൗന്നൽ നൽകുന്ന പദ്ധതികളും വ്യവസായ സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പുത്തനുണര്‍വ്വ് പകരുന്ന പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. തോമസ് െഎസക് അവതരിപ്പിക്കുന്നത് പത്താമത്തെ ബജറ്റാണ് ഇന്നത്തേത്.

നവകേരളത്തിനായുള്ള പാക്കേജ് ഏത് തരത്തിലാകും ധനമന്ത്രി അവതരിപ്പിക്കുകയെന്നാതാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

കിഫ്ബിയുമായി സഹകരിച്ചുകൊണ്ടുള്ള ആശയങ്ങളും ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിൽ നിന്നുള്ള സംഭാവനകളും സഹായങ്ങളും സ്വീകരിച്ചുകൊണ്ടുള്ള നവകേരള നിർമ്മാണ പദ്ധതികളും ബജറ്റിലുണ്ടായേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News