കേരളബജറ്റ്; പ്രളയം പരാമര്‍ശിച്ച് തുടക്കം; നവകേരള നിര്‍മ്മാണത്തിന് 25 പദ്ധതി; 1000 കോടിയുടെ രണ്ടാം കുട്ടനാട് പദ്ധതി

തി​രു​വ​ന​ന്ത​പു​രം: പ്രളയം പരാമര്‍ശിച്ചും കേരളം ഒത്തൊരുമയോടെ പ്രളയം അതിജീവിച്ചതും പരാമര്‍ശിച്ച് കേരള സര്‍ക്കാറിന്‍റെ 4 മത്തെ ബജറ്റ് അവതരണം ആരംഭിച്ചു.

കേരളം നേരിട്ട ആദ്യദുരന്തം പ്ര‍ളയമാണെന്നും  രണ്ടാമത്തെ ദുരന്തം കേരളത്തിന്‍റെ ജനകീയ ഐക്യം തകര്‍ക്കാനുള്ള ശ്രമമായിരുന്നെന്നും ബജറ്റ് അവതരണത്തിന്‍റെ തുടക്കത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

ശബരിമല വിഷയവും  ബജറ്റവതരണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. പിണറായി സര്‍ക്കാറിന്‍റെ നാലാമത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.  പ്രളയാനന്തരമുള്ള ആദ്യ ബജറ്റാണ് ഇന്നത്തേതെന്നതില്‍ ബജറ്റ് ഏറെ ശ്രദ്ധേയമാണ്.

ബജറ്റിലെ പരാമര്‍ശങ്ങള്‍

  • സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ പരിഗണിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം.
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  3229 കോടി രൂപ ലഭി ച്ചു.
  • പ്രളയത്തില്‍ തകര്‍ന്ന കേരള ത്തിന്‍രെ പുനര്‍ നിര്‍മ്മാണത്തിനായി, പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി നല്‍കും.
  • നവകേരളത്തിന് 25 പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.
  • തൊഴിലുറപ്പ് പദ്ധതി വി പുലമാക്കും.
  • ജീവനോപാധി വികസനത്തിന് 4500 കോടി അനുവദിച്ചു.
  • വനിതാ മതിലിന് തുല്യമായ പരിപാടികള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും.
  • കേരളത്തിനോട് കേന്ദ്രത്തിന്‍റേത് ക്രൂരമായ സമീപനം.
  • തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം ആരംഭിക്കും.
  • സംസ്ഥാനത്ത്  ഐടി തൊഴില്‍ അവസരങ്ങള്‍ ഇരട്ടിയാക്കും.
  • കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ വ്യാവസായിക ടൗണ്‍ഷിപ്പ്.
  • കൊച്ചി-കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴി.
  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: 75 കോടിയായി ഉയര്‍ത്തി.
  • കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യാവസായിക സമുച്ചയങ്ങള്‍.
  • പ്രളയത്തില്‍ 15000 വരുമാന നഷ്ടമുണ്ടായി
  • സ്ത്രീശാക്തീകരണത്തിന് ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്
  •  കുരുമുളക് കൃഷിക്ക് 10 കോടി
  • പ്രളയത്തില്‍ നാശനഷ്ടമുണ്ടായ മലയോര മേഖലയ്ക്ക് പ്രത്യേക പദ്ധതികള്‍
  •   ഐടി തൊഴില്‍ അവസരങ്ങള്‍ ഇരട്ടിയാക്കും
  •  കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ വ്യാവസായിക ടൗണ്‍ഷിപ്പ്
  • കുടിവെള്ള പദ്ധതിക്ക് 250 കോടി
  •  കൃഷിനാശം നേരിടാന്‍ 20 കോടി
  •  അരി പാര്‍ക്കിന് 20 കോടി
  • കുട്ടനാട് മലിനീകരിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തും
  • നാളികേരത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ 170 കോടി
  •  കേരഗ്രാമം പദ്ധതിക്ക് 43 കോടി
  •  വയനാടന്‍ കാപ്പി മലബാര്‍ കോഫി ബ്രാന്‍ഡില്‍ വിതരണം ചെയ്യും
  • 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്
  •  ഓഖി പാക്കേജ് വിപുലീകരിക്കും
  •  കാപ്പി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും
  •  തീരദേശ വികസനത്തിന് 1000 കോടി
  • സ്പില്‍വേയ്ക്ക് 40 കോടി
  • കുറഞ്ഞ ചിലവില്‍ ഉദ്പാദിപ്പിക്കുന്ന വെെദ്യുതി പുറത്തു നിന്നും വാങ്ങും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News