കെഎസ്ആര്‍ടിസി പൂര്‍ണമായും ഇലക്ട്രിക്ക് ബസുകളിലേക്ക്; ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലിറക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. ഇതുകൊണ്ട് ലാഭം മാത്രമേ ഉണ്ടാകൂയെന്നും അദ്ദേഹം ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

ആദ്യ ഘട്ടമായി തിരുവനന്തപുരം കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക് ബസുകളാക്കും. ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെ നഗരമാവും തിരുവനന്തപുരം.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന നികുതിയില്‍ ഇളവ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. 2022 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷം ആക്കും. ഇലക്ട്രിക് വാഹന നിര്‍മാണത്തിനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News