പ്രവാസികളെ കെെവിടാതെ ബജറ്റ്; പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

പ്രവാസികളെ കെെവിടാതെ കേരളാബജറ്റ്- 2019. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കെെവിടാതെ, പിടിച്ചുയര്‍ത്താന്‍ സാഹായമായ പ്രവാസികളെ ചേര്‍ത്ത് നിര്‍ത്തി കേരളാ ബജറ്റ്.

പ്രവാസികള്‍ക്ക് ആശ്വാസമായി, സാന്ത്വനം പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്കാണ് സാന്ത്വനം പദ്ധതി പ്രയോജനപ്പെടുക. കേരളാ ബാങ്കില്‍ പ്രവാസികള്‍ക്കും നിക്ഷേപം നടത്താം .

ഇതിനായി 25 കോടി ബജറ്റില്‍ വകയിരുത്തി. പ്രവാസി സംരംഭകർക്ക് പലിശ സബ്സിഡിക്ക് 15 കോടി അനുവദിച്ചു. വിദേശത്തു നിന്നും മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള ചെലവ് നോർക്ക വഹിക്കും. ഇതും പ്രവാസികള്‍ക്ക് ഏറെ സഹായകരമാകും .

തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി 15 കോടി. തിരികെയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 15 കോടി രൂപ അനുവദിക്കും. എന്‍ആര്‍കെ വികസന പദ്ധതികള്‍ക്ക് ഒന്‍പത് കോടിയും അനുവദിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here