ക്ഷേമ പെന്‍ഷനുകള്‍ക്കെല്ലാം 100 രൂപ വീതം വര്‍ദ്ധിപ്പിച്ചു

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ക്ഷേമ പെന്‍ഷനുകള്‍ക്കെല്ലാം 100 രൂപ വീതം വര്‍ദ്ധിപ്പിച്ചു. ഇതോടെ ക്ഷേമ പെന്‍ഷന്‍ 1100 ല്‍ നിന്നും 1200 ആയി മാറും. ക്ഷേമ പെന്‍ഷനുകള്‍ എല്ലാം 5 വര്‍ഷം കൊണ്ട് 1500 രൂപയാക്കും.

ക്ഷേമ പെന്‍ഷനുകള്‍ക്ക് ആകെ ചിലവ് 7533 കോടി രൂപ. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി അധികം.

ഈ സര്‍ക്കാര്‍ ഭരണത്തില്‍ വന്നപ്പോള്‍ പെന്‍ഷനുകള്‍ 500 രൂപയായിരുന്നുവെന്നും അത് ഇരട്ടിയിലേറെയായി വര്‍ധിപ്പിച്ചെന്നും തോമസ് ഐസക്ക് അറിയിച്ചു.

375 കോടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ചിലവഴിക്കും. പഞ്ചായത്തുകളില്‍ രണ്ടോ മൂന്നോ മൂന്നോ വാര്‍ഡുകളില്‍ പകല്‍ വീടുകള്‍ സ്ഥാപിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20,000 വയോജന അയല്‍ക്കൂട്ടങ്ങള്‍. അതിന് പുറമെ ഇവയ്ക്ക് 5000 രൂപ ഗ്രാന്റും അനുവദിച്ചു.
പിന്നോക്ക ക്ഷേമത്തിന് 114 കോടി രൂപ .14 കോടി രൂപ പിന്നോക്ക വികസന ക്ഷേമ കോര്‍പറേഷനും പരിവര്‍ത്തിത ക്രൈസ്തവ ക്ഷേമ കോര്‍പറേഷന് 10 കോടിയും അനുവദിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News