ഇനി എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍; വന്‍തോതില്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്നതിന് കെഎസ്ഇബി പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ഇതിലൂടെ വന്‍തോതില്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ വീടുകളില്‍ 75 ലക്ഷം ഫിലമെന്റ് ബള്‍ബുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയില്‍ 60 വാട്ടിന്റെ ബള്‍ബുകള്‍ക്കു പകരം ഒന്‍പതു വാട്ടിന്റെ എല്‍ഇഡി ബള്‍ബുകളിലേക്ക് മാറാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും സിഎഫ്എല്‍ ബള്‍ബുകളും ഇത്തരത്തില്‍ മാറ്റിനല്‍കുമെന്നും മന്ത്രി പറഞ്ഞു.

ബള്‍ബുകള്‍ക്ക് പകരം എല്‍ഇഡി നല്‍കുന്നതിന് കെഎസ്ഇബി അപ്പോള്‍ തന്നെ പണം ഈടാക്കില്ലെന്നും എല്‍ഇഡിയുടെ വില ബില്ലിനൊപ്പം ഭാഗികമായാണ് ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു.

കെഎസ്ഇബിക്ക് എല്‍ഡിഇ ബള്‍ബുകള്‍ വാങ്ങുന്നതിന് കിഫ്ബി സഹായം നല്‍കുമെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here