സംസ്ഥാന ബജറ്റില്‍ ടൂറിസം മേളയ്ക്കായി 272 കോടി രൂപ അനുവദിക്കുമെന്ന് തോമസ് ഐസക്ക്. ഇതില്‍ മാര്‍ക്കറ്റിങിനായി 82 കോടിയും ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കാന്‍ 132 കോടിയും.

വിനോദ സഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്കായി കേരള ബോട്ട് ലീഗ് ആരംഭിക്കും. നെഹ്‌റു ട്രോഫി വള്ളംകളി മുതല്‍ പ്രസിഡന്റ്‌സ് കപ്പ് വരെ ഉള്ള മത്സരങ്ങള്‍ നടക്കുന്ന സമയത്താണ് ബോട്ട് ലീഗും നടക്കുക.

ഇതിനായി ടെന്‍ഡര്‍ വിളിക്കും. 20 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്താന്‍ ഉദ്ദേശിക്കുന്നത്. യുനെസ്‌കോയുടെ ‘പൈതൃക പദ്ധതി’യില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു.