സംസ്ഥാന ബജറ്റില്‍ കുടുംബശ്രീക്കായി 1000 കോടി അനുവദിക്കുമെന്ന് തോമസ് ഐസക്ക്. നാല് പ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക മാര്‍ക്കറ്റിങ് വിങ് സ്ഥാപിക്കും. ഇവന്റ് മാനേജ്‌മെന്റും കെട്ടിട നിര്‍മ്മാണവും അടക്കമുള്ള മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും.

കുടുംബശ്രീ വഴി 12 ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിങ്ങും വിപണനവും ആരംഭിക്കും. ഇതില്‍ ആദിവാസി ഉല്‍പ്പന്നങ്ങള്‍, തുടങ്ങിയവ ബ്രാന്‍ഡ് ചെയ്യും.

വനിതകളുടെ ജീവനോപാധി വിപുലീകരണ പദ്ധതിക്ക് ഊന്നല്‍ നല്‍കും. കാല്‍ലക്ഷത്തോളം പാവപ്പെട്ട സ്ത്രീകള്‍ക്ക് 400 മുതല്‍ 600 രൂപ വരെ പ്രതിദിനവരുമാനം ഉറപ്പാക്കും. അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി 3500 കോടി രൂപയുടെ വായ്പ അനുവദിക്കും.