ദുരന്തമായി “പേരുകേട്ട” ഇന്ത്യന്‍ ബാറ്റിങ് നിര; കിവീസിനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി

ന്യൂസിലാന്‍ഡിനെതിരായ നാലാമത്തെ എകദിനത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് ബൗളര്‍മാരുടെ മുന്നില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

30 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ 92 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 10 ഓവറില്‍ വെറും 21 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയുടെ അന്ധകനായത്.

കോളിന്‍ ഡി ഗ്രാന്‍ഹോം 10 ഓവറില്‍ 26 റണ്‍സ് വഴങ്ങി 3 വിക്കറ്റും നേടി. 18 റണ്‍സ് നേടിയ സ്പിന്നര്‍ യുസ്വേന്ദ്ര ചഹാലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. അരങ്ങേറ്റ മത്സരം കളിച്ച ശുഭ്മാന്‍ ഗില്‍ 9 റണ്‍സിന് പുറത്തായി.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ രണ്ടക്കം കടന്നത് 4 പേര്‍ മാത്രമാണ്.

മറുപടി ബാറ്റിങില്‍ 14 ഓവറില്‍ വെറും രണ്ടു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് ലക്ഷ്യം കാണുകയായിരുന്നു. ഗുപ്ടില്ലും കെയിന്‍ വില്ല്യംസും ആണ് പുറത്തായവര്‍.

5 മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നും ജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും ദയനീയമായ പരാജയമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News