രാംഗഡ് ഉപതെരഞ്ഞെടുപ്പ്: ബിജെപിയെ തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസ്

ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെ രാംഗഡ് നിയമസഭാ സീറ്റ് പത്ത് വര്‍ഷത്തിന് ശേഷം ബിജെപിക്ക് നഷ്ടമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷഫിയ സുബൈര്‍ 12228 വോട്ടുകളുടെ ലീഡിന് വിജയിച്ചു.

പത്ത് വര്‍ഷത്തിന് ശേഷമാണ് സീറ്റ് കോണ്‍ഗ്രസ് തിരിച്ചുപിടിക്കുന്നത്. ഇതോടെ 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 100 അംഗങ്ങളായി.

ഗോരക്ഷയുടെ പേരില്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നിരവധി അതിക്രമങ്ങള്‍ നടന്ന പ്രദേശമാണ് രാംഗഡ്. വിജയിച്ചെങ്കിലും കോണ്‍ഗ്രസിന് വോട്ട് ശതമാനത്തില്‍ വര്‍ദ്ധനവുണ്ടാക്കാനായില്ല.

അതേസമയം ബിഎസ്പിയുടെ വോട്ട് ശതമാനം മൂന്നിരട്ടിയോളം വര്‍ദ്ധിച്ച് 14 ശതമാനത്തിനടുത്തെത്തി.

ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ഹരിയാനയിലെ ജിന്ധില്‍ വോട്ടെണ്ണല്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News