ദുരഭിമാനക്കൊലയുടെ ഇരയായ പ്രണയ്‌ന് ആണ്‍കുട്ടി ജനിച്ചു, കുഞ്ഞ് ജനിച്ചത് അമൃതയുടെയും പ്രണയ്‌യുടെയും വിവാഹ വാര്‍ഷിക ദിനത്തില്‍; ആക്രമിക്കപ്പെടുമെന്ന ഭീതിയില്‍ അമ്മയും കുഞ്ഞു രഹസ്യ കേന്ദ്രത്തില്‍

ദുരഭിമാനക്കൊലയുടെ ഇരയായി ഈ ലോകത്തോട് വിട പറഞ്ഞ പെരുമല്ല പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

ജാതി മാറി അമൃതയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ ആണ് പ്രണയിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ അമൃതയെ ചെക്കപ്പിന് കൊണ്ട് പോയിട്ട് വരുന്ന വഴിക്കാണ് പ്രണയ്‌യെ ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ ഒന്നാം വിവാഹ വാര്‍ഷികത്തിലാണ് അമൃത ആണ്‍ക്കുഞ്ഞിന് ജന്മം നല്‍കിയത്.

അമൃതയുടെ വീട്ടുകാരില്‍ നിന്നും ആക്രമണം ഭയന്ന് കുഞ്ഞും അമ്മയും എവിടെയണെന്ന് പ്രണയ്‌യുടെ അച്ഛന്‍ ബാലസ്വാമി വെളിപ്പെടുത്തിയിട്ടില്ല. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമൃതയുടെ മുന്‍പിലിട്ടാണ് പ്രണയ്‌യെ തന്റെ അച്ഛന്‍ മാരുതി റാവുവിന്റെ ഗുണ്ടകള്‍ വെട്ടിക്കൊന്നത്. അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്ന് പുറത്തു വന്നിരുന്നു. കൊല നടത്തുന്നതിനായി ഒരു കോടി രൂപയാണ് അമൃതയുടെ പിതാവ് നല്‍കിയത്. കേസില്‍ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തെലങ്കാന സ്വദേശികളായ പ്രണയ്‌യും അമൃതയും 2018 ജനുവരിയിലാണ് വിവാഹിതരായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here