പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി

കൊച്ചി: പിസി ജോര്‍ജ്ജ് ചെയര്‍മാനായ കേരള ജനപക്ഷം പാര്‍ട്ടിയില്‍ കൂട്ടരാജി.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സജാദ് റബ്ബാനി ചാലയിലിന്റെയും അഡ്വക്കറ്റ് മനോജ് സി നായരുടെയും നേതൃത്വത്തിലാണ് ജനപക്ഷം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത്.

കേരള ജനപക്ഷത്തിന്റെ രാഷ്ട്രീയ നയവൈകല്യങ്ങളിലും പാര്‍ട്ടിയിലെ അച്ചടക്കരാഹിത്യത്തിലും നേതൃത്വത്തിന്റെ നിരുത്തരവാദിത്വപരമായ അഭിപ്രായ പ്രകടനങ്ങളിലും മനംമടുത്താണ് പാര്‍ട്ടിവിടുന്നതെന്ന് രാജിവെച്ചവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന നേതാക്കള്‍ക്ക് പുറമെ ജില്ലാ നിയോജക മണ്ഡലം നേതാക്കളും പ്രവര്‍ത്തകരും രാജിവെച്ചരില്‍ ഉള്‍പ്പെടുന്നു. ജനപക്ഷം പാര്‍ട്ടി വിട്ടവരെല്ലാം ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും നേതാക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News