2010 മുതല്‍ 2017 വരെ കാനഡയില്‍ കാണാതായ സ്വവര്‍ഗപ്രണയികള്‍ ഉള്‍പ്പെടെ എട്ടുപേരുടെ കൊലപാതകത്തിന്റെ ചുരളഴിഞ്ഞത് രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ബ്രൂസ് മക് ആര്‍തര്‍ എന്ന 67കാരന്‍ താനാണ് ഇത് ചെയ്തതെന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കൊന്നതിന് പുറമെ അംഗച്ഛേദം വരുത്തി ശരീരങ്ങള്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു.

ബ്രൂസിലേക്ക് പൊലീസ് എത്തിയത് അയാളുടെ അവസാന ഇരയും സ്‌നേഹിതനുമായ ആന്‍ഡ്രുവിന്റെ തിരധാനത്തിലൂടെയാണ്.

40 വയസുവരെ ലൈംഗികഭിമുഖ്യത്തെപ്പറ്റി അയാള്‍ പുറത്തു പറഞ്ഞിരുന്നില്ല. അതിന് ശേഷം അവരെ ഉപേക്ഷിച്ച് സ്വവര്‍ഗനുരാഗ സമൂഹത്തില്‍ സജീവമായി.

തനിക്കിഷ്ട്ടപ്പെട്ടവരെ വശീകരിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം കൊല്ലുകയാണ് ബ്രൂസിന്റെ രീതി. കഷ്ണങ്ങളായി സൂക്ഷിച്ച എട്ടുപേരുടെയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു.

കൊല നടത്താനുപയോഗിച്ച വലിയ സെല്ലോടേപ്പ്, സര്‍ജിക്കല്‍ കയ്യുറ, കയര്‍, സിപ്പുകള്‍, ബംഗി വയര്‍, സിറിഞ്ചുകള്‍ തുടങ്ങിയവ സൂക്ഷിച്ച ബാഗ് കോടതിയില്‍ ഹാജരാക്കി.