മലയാളി പ്രേക്ഷകര്‍ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘9’. പ്രിത്വിരാജ് നായകനാകുന്ന ചിത്രം ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ആശംസ അറിയിച്ച് കൊണ്ട് നടി പാര്‍വതി രംഗത്തെത്തിയിട്ടുണ്ട്.

‘9’ ട്രെയിലര്‍ കണ്ടെന്നും അത് മികച്ചതാവുന്നതില്‍ താന്‍ ഒട്ടും അത്ഭുതപ്പെടുന്നില്ലെന്നും പാര്‍വതി പറഞ്ഞു. ഈ ചിത്രത്തിലെ ഓരോ അംഗങ്ങളും ചിത്രം മികച്ചതാവാന്‍ വേണ്ടി പരിശ്രമിക്കുന്നവരാണ്.

അതുകൊണ്ട് തന്നെ പ്രമേയത്തിലും എക്‌സിക്യൂഷനിലും അവര്‍ മികച്ചത് നല്‍കിയിട്ടുണ്ട്. ഒരു വിഷ്വല്‍ ത്രില്ലിങ് ട്രീറ്റിനായി കാത്തിരിക്കുന്നെന്നും ‘9’ ടീമിന് എല്ലാവിധ ആശംസയും പാര്‍വതി അറിയിച്ചു.

കൂടാതെ സിനിമ നിര്‍മ്മാണ രംഗത്തേയ്ക്ക് ചുവട് വയ്ക്കുന്ന സുപ്രിയ്ക്ക് പ്രത്യേക ആശംസയും പാര്‍വതി അറിയിക്കുന്നുണ്ട്. സുപ്രിയയെ സിനിമ മേഖലയിലേയ്ക്ക് ക്ഷണിച്ചുകൊണ്ടാണ് പാര്‍വതിയുടെ വീഡിയോ അവസാനിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ച്ചേര്‍സും ചേര്‍ന്നാണ് ‘9’ നിര്‍മ്മിക്കുന്നത്. സംവിധായകന്‍ കമലിന്റെ മകന്‍ ജെനുസ് മൊഹമ്മദ് ആണ് 9 സംവിധാനം ചെയ്യുന്നത്.

ദുല്‍ക്കര്‍ നായകനായി എത്തിയ 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലറിനും ഗാനത്തിനും മികച്ച വരവേല്‍പാണ് ലഭിച്ചത്.

പൃഥ്വിക്കൊപ്പം പ്രകാശ് രാജ്, വാമിഖ, മാസ്റ്റര്‍ അലോക്, ടോണി ലൂക്ക് ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങള്‍. തിരക്കഥ ജെനുസ് മുഹമ്മദ്, ഛായാഗ്രഹണം അഭിനന്ദ് രാമാനുജം.