രാഷ്ട്രപിതാവ് മഹത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്റെ കോലത്തില്‍ വെടി വയ്ക്കുകയും കത്തിക്കുകയും ചെയ്ത ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റ് മലയാളികള്‍ ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കിംങ് സംഘമാണ് ഇതിന് പിന്നില്‍.

അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇക്കാര്യം ഫെയ്‌സ്ബുക്ക് വഴിയാണ് അവര്‍ അറിയിച്ചത്.

ഹിന്ദു മഹാസഭ മുര്‍ദാബാദ് എന്നും ഗാന്ധിജിയുടെ വചനങ്ങളും സൈറ്റില്‍ രേഖപ്പെടുത്തിയരിക്കുന്നു.

സ്വന്തം പ്രവൃത്തികളില്‍ ശരിയുടെയും അംഹിംസയുടേയും പാത പിന്തുടരാന്‍ ഗാന്ധിജി എല്ലായിപ്പോഴും ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ മാതൃകയായി തുടരുമെന്നും കേരളാ വാരിയേഴ്‌സ് ഹാക്ക് ചെയ്ത വെബ് പേജില്‍ കുറിക്കുന്നു.

ഗാന്ധിയെ വെടിയുതിര്‍ത്ത പുജശകുന്‍ പാണ്ഡെയോട് തടി കുറയ്ക്കാനും ഹാക്കര്‍മാര്‍ പറയുന്നു.