മദ്യലഹരിയില്‍ കൈക്കുഞ്ഞിനെ മുത്തച്ഛന്‍ ജീവനോടെ ചുട്ടുക്കൊന്നു

മോസ്‌കോയില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ അടുപ്പിലിട്ട് ചുട്ടുക്കൊന്നു. സംഭവത്തില്‍ 47കാരനായ മിയാഗഷോവ് എന്നയാളെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചുമകനായ മാക്‌സിമിനെ മദ്യലഹരിയില്‍ ആണ് മുത്തച്ഛന്‍ ജീവനോടെ അടുപ്പിലേക്ക് വലിച്ചെറിഞ്ഞത്.

ഇയാളുടെ മകള്‍ വിക്ടോറിയ കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ചിട്ട് പുറത്തു പോയതാണ്. തിരികെ വന്നപ്പോള്‍ കണ്ടത് കത്തിയെരിഞ്ഞ തന്റെ കുഞ്ഞിന്റെ ശരീരമാണ്. തന്റെ മാതാപിതാക്കള്‍ ആണ് കുഞ്ഞിനെ കൊന്നതെന്ന് അവര്‍ പൊലീസിന് മൊഴി നല്‍കി.

അടുപ്പില്‍ നിന്നുമാണ് ശരീരം കണ്ടെത്തിയത്. പക്ഷേ മരണം എങ്ങനെ നടന്നു എന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News