യു എ ഇയില്‍ ഇന്ധന വില കുറയും

യു എ ഇയില്‍ നാളെ ഇന്ധന വില കുറയും. സൂപ്പര്‍ 95 പെട്രോളിനും സൂപ്പര്‍ 98 പെട്രോളിനും ലിറ്ററിന് 5 ഫില്‍സിന്റെ കുറവാണ് ജനുവരിയിലെ വിലയെ അപേക്ഷിച്ച് വരുത്തിയിരിക്കുന്നത്.

സൂപ്പര്‍ 95 പെട്രോളിന് ലിറ്ററിന് 1.84 ദിര്‍ഹവും, സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 1.95 ദിര്‍ഹവുമാണ് ഫെബ്രുവരി മാസത്തെ വില. ഡീസലിന്റെ വില ലിറ്ററിന് 2.28 ദിര്‍ഹമായാണ് കുറയുന്നത്.

ജനുവരിയില്‍ ലിറ്ററിന് 2.30 ദിര്‍ഹമായിരുന്നു ഡീസലിന്റെ വില. യു എ ഇ ഇന്ധന വില നിര്‍ണ്ണയ സമിതിയാണ് ഫെബ്രുവരി മാസത്തേക്കുള്ള പെട്രോളിന്റേയും ഡീസലിന്റേയും വില പ്രഖ്യാപിച്ചത്.

തുടര്‍ച്ചയായ മൂന്നാമത്തെ മാസമാണ് യു എ ഇയില്‍ ഇന്ധനവില കുറയുന്നത്. അന്താരാഷ്ട്രതലത്തില്‍ അനുഭവപ്പെടുന്ന സാമ്പത്തികമാന്ദ്യം മൂലം ഇന്ധനത്തിന്റെ ഉപഭോഗം കുറഞ്ഞതാണ് ഫെബ്രുവരിയിലെ വിലക്കുറവിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here