ചിന്ന മച്ചാ…എന്നാ മച്ചാ വീഡിയോ സോംഗില്‍ ഗ്ലാമറസായി ചുവടുവെച്ച് നിക്കി ഗല്‍റാണിയും ഒപ്പം പ്രഭുദേവയും; റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ കണ്ടത് പത്തുലക്ഷത്തിലധികം കാഴ്ചക്കാര്‍

ചിന്ന മച്ചാ… എന്നാ മച്ചാ… പാട്ടിന് പ്രഭുദേവയ്‌ക്കൊപ്പം ചുവടുവെച്ച് നിക്കി ഗില്‍റാണി. ചിത്രം ചാര്‍ളി ചാപ്ലിന്‍-2വിലെ പാട്ട് പുറത്തിറങ്ങി 23 മണിക്കൂര്‍ മാത്രം പിന്നിടുമ്പോള്‍ ഗാനത്തിന് 10 ലക്ഷത്തിനു മേല്‍ കാഴ്ച്ചക്കാരാണ് ഉള്ളത്. കൂടാതെ ട്രെന്‍ഡിംഗില്‍ ആദ്യ പത്തിലുമുണ്ട് ഈ ഗാനം.

നേരത്തെ ഗാനത്തിന്റെ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലുതായി സ്വീകരിക്കപ്പെട്ടിരുന്നു. രസിപ്പിക്കുന്ന ഈണത്തിനൊപ്പം പ്രഭുദേവയുടെയും നിക്കിയുടെയും തകര്‍പ്പന്‍ ഡാന്‍സും പാട്ടിന്റെ മാറ്റ് കൂട്ടുന്നു.

2002ല്‍ പുറത്തിറങ്ങിയ ചാര്‍ളി ചാപ്ലിന്റെ രണ്ടാം ഭാഗമാണ് ചാര്‍ളി ചാപ്ലിന്‍-2. ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അമ്മാ ക്രിയേഷന്‍സാണ്.

സെന്തില്‍ ഗണേശും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജനുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നു. നേരത്തെ പാട്ടിന്റെ മേക്കിങ് വീഡിയോയും തരംഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News