കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസനോന്മുഖമായ ബജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചത്: കോടിയേരി ബാലകൃഷ്ണന്‍

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസനോന്മുഖമായ ബജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അടിയന്തരമായ ധനാശ്വാസ നടപടികളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രവികസന പരിപാടികളും സമുന്നയിപ്പിക്കുന്ന ബജറ്റാണിത്.

കാലവര്‍ഷക്കെടുതി സൃഷ്ടിച്ച പ്രതിസന്ധികളും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് അവതരിപ്പിച്ച ഈ ബജറ്റ് സാധാരണക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതാണ്.

കേരള വികസനത്തിന്റെ ദൗര്‍ബല്യമായി വിലയിരുത്തപ്പെടുന്ന കാര്‍ഷിക, വ്യാവസായിക മേഖലകളിലെ മുരടിപ്പ് മാറ്റുന്നതിനും ആ മേഖലയെ ശക്തിപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ ഈ ബജറ്റിലുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ക്ഷേമപെന്‍ഷനുകളുടെ വര്‍ദ്ധന, സ്ത്രീശാക്തീകരണത്തിന് പ്രത്യേക പരിഗണന, പരമ്പരാഗത മേഖലയെ സംരക്ഷിക്കാനുള്ള ഇടപെടല്‍, നാളികേരത്തിനും റബ്ബറിനുമുള്ള സവിശേഷ പരിഗണന തുടങ്ങിയവയെല്ലാം ജനങ്ങള്‍ക്ക് ഏറെ ഗുണകരമായിട്ടുള്ളതാണെന്നും അദ് ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News