തിരുവനന്തപുരത്തെ ചുമര്‍ പെയിന്റിങ്ങുകളെ പോസ്റ്ററൊട്ടിച്ച് വികൃതമാക്കിയ സംഭവം; നടപടിയെടുക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരത്തെ ചുമര്‍ പെയിന്റിങ്ങുകളെ പോസ്റ്ററൊട്ടിച്ച് വികൃതമാക്കി കോണ്‍ഗ്രസ്സുകാരും സാമൂഹ്യവിരുദ്ധരും. നടപടിയെടുക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം.

തിരുവനന്തപുരം നഗരത്തെ മനോഹരമാക്കി നിര്‍ത്തുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാളയം ഭാഗത്തെ ചുമര്‍ ചിത്രങ്ങള്‍.

പ്രശ്‌സതരായ ചിത്രകാരന്‍മാരുടെ കൂട്ടായ്മയായ ആര്‍ട്ടീരിയയാണ് ഈ മനോഹരമായ ചിത്രങ്ങള്‍ വരച്ചുനല്‍കിയത്. ഈ ചിത്രങ്ങളെയാണ് സാമൂഹ്യവിരുദ്ധര്‍ പോസ്റ്ററിട്ടിച്ച് വൃത്തികേടാക്കിയത്.

രാഹുല്‍ ഗാന്ധിയുടെചിത്രം അടങ്ങുന്ന കോണ്‍ഗ്രസ്സിന്റെ നേതൃസംഗമത്തിന്റെയും ഭൗതിരം എന്ന പേരിലുള്ള മറ്റൊരു പോസ്റ്ററുമാണ് ഒട്ടിച്ചിരിക്കുന്നത്.

പോസ്റ്റര്‍ ഒട്ടിച്ചവര്‍ ആരായലും അവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here