വിദ്യാര്‍ത്ഥികളില്‍ നിന്നും ബാങ്ക് ഗ്യാരണ്ടി; സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി

സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്നും പ്രവേശന സമയത്ത് നാല് വര്‍ഷത്തെ ഫീസ് ബാങ്ക് ഗ്യാരണ്ടിയായി വാങ്ങാന്‍ അനുവദിക്കാനാവില്ലന്ന് ഹൈക്കോടതി . രണ്ട് അലോട്ട്‌മെന്റുകള്‍ക്ക് ശേഷം സ്‌പോട്ട് അലോട്ട്‌മെന്റ് നടത്താന്‍ അനുവദിക്കണം , ഇതര സംസ്ഥാനക്കാര്‍ക്ക് അഡ്മിഷന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങളും ഹൈക്കോടതി തള്ളി .

ഒരു വര്‍ഷത്തെ ഫീസ് നല്‍കുമ്പോള്‍ തന്നെ നാലു വര്‍ഷത്തെ ഫീസ് ബാങ്ക് ഗ്യാരണ്ടിയായി നല്‍കാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത് .

ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹര്‍ജി കോടതി തള്ളി. രണ്ട് അലോട്ട്‌മെന്റുകള്‍ക്ക് ശേഷം സ്‌പോട്ട് അലോട്ട്‌മെന്റുകള്‍ നടത്താന്‍ മാനേജുമെന്റുകളെ അനുവദിക്കണമെന്ന ആവശ്യവും ഡിവിഷന്‍ ബെഞ്ച് അനുവദിച്ചില്ല.

കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്. കോളേജ് നടത്തുന്ന മാനേജ്മെന്റുകള്‍ക്കും ട്രസ്റ്റുകള്‍ക്കുമായി അഞ്ചു ശതമാനം സീറ്റ് പ്രിവിലജ് സീറ്റായി മാറ്റിവെക്കണം, സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ യോഗ്യതയുള്ള ഇതര സംസ്ഥാനക്കാരെയും പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയായിരുന്നു മറ്റു ആവശ്യങ്ങള്‍. ഈ ആവശ്യങ്ങളും ഹൈക്കോടതി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News