നികുതി പിരിക്കുന്നത് അപ്രായോഗികമെന്ന ചെന്നിത്തലയുടെ വാദം തെറ്റ്; ബജറ്റ് പഠിക്കാതെ പ്രതിപക്ഷ നേതാവ് വാചകമടിക്കുന്നു: തോമസ് ഐസക്

ബജറ്റ് പഠിക്കാതെ പ്രതിപക്ഷ നേതാവ് വാചകമടിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്.നികുതി പിരിക്കുന്നത് അപ്രായോഗികമെന്ന ചെന്നിത്തലയുടെ വാദം തെറ്റാണ്.

നികുതി വർദ്ധനവ് ഇടത് നയമല്ലെന്നും പന്ത്രണ്ട് ശതമാനമായിരുന്ന വാറ്റ് പതിനാലര ശതമാനമാക്കിയതും നികുതി നാല്ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കിയതഉൾ യു ഡി എഫ് സർക്കാരാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

ബജറ്റ് അവതരിച്ചപ്പോൾ തന്നെ വിമർശനവുമായെത്തിയ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. നികുതി പിരിക്കുന്നത് അപ്രായോഗികമാണ് എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം തെറ്റാണ് പ്രതിപക്ഷ നേതാവ് വാചകമടിക്കാതെ കാര്യങ്ങൾ വിശദീകരിക്കാൻ പഠിക്കണമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

12 ശതമനമായിരുന്ന വാറ്റ് പതിനാലര ശതമാനമാക്കിയതും 4% ആയിരുന്ന നികുതി 5 % ആക്കിയതും യുഡിഎഫ് ആണ് ഇതിന് യുഡിഎഫ് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള നികുതി പിരിച്ച് വരുമാനം ഉണ്ടാക്കുക എന്നതാണ് സർക്കാർ നയം പിരിക്കുന്ന നികുതി സാധാരണക്കാർക്ക് ക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

സർക്കാർ കാരുണ്യ പദ്ധതി അട്ടിമറിച്ചു എന്ന വാദം തെറ്റാണെന്നും കാരുണ്യയേക്കാൾ സമഗ്രമായ മറ്റൊരു പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.കിഫ്ബി പദ്ധതിയിൽ പ്രതിപക്ഷ എം എൽ എ മാരെ ഒഴിവാക്കി എന്ന വാദം ശരിയല്ലെന്നംു അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here