മാധ്യമ നുണകള്‍ വീണ്ടും പൊളിയുന്നു; സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ചിട്ടില്ലെന്ന് ഭാര്യ സീന

കൊച്ചി: പകുതിതളർന്ന ശരീരവുമായി അവസാന ശ്വാസംവരെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും സിപിഐ എമ്മിനെ നെഞ്ചോട‌് ചേർക്കുകയും ചെയ‌്ത സൈമൺ ബ്രിട്ടോയുടെ മരണത്തെ വിവാദങ്ങളിലേക്ക‌് വലിച്ചിഴയ‌്ക്കാനുള്ള ശ്രമം മാധ്യമങ്ങളുടെ മറ്റൊരുനുണ.

ബ്രിട്ടോ വിടവാങ്ങി ഒരുമാസം തികയുംമുമ്പാണ‌് മരണത്തെ വിവാദമാക്കാനും അതുവഴി സ്വന്തം ജീവിതത്തെക്കാൾ വലുതായി പാർടിയെ സ‌്നേഹിച്ചവരുടെ കുടുംബത്തെ വിവാദത്തിലേക്ക‌് വലിച്ചിഴയ‌്ക്കാനും ചിലർ തയ്യാറായത‌്. മരണത്തിൽ ദുരൂഹതയെന്ന‌് താൻ ആരോപിച്ചിട്ടില്ലെന്ന‌് ബ്രിട്ടോയുടെ ഭാര്യ സീന തന്നെ പറയുന്നു.

മെഡിക്കൽ റിപ്പോർട്ടിൽവന്ന തെറ്റുകളുടെ വിശദീകരണം തേടുമെന്ന പ്രതികരണത്തെ ഒരു മാധ്യമപ്രവർത്തകൻ ദുഷ‌്ടലാക്കോടെ സിപിഐ എമ്മിനെ അടിക്കാനുള്ള വടിയാക്കി മാറ്റുകയായിരുന്നു. മറ്റുള്ള മാധ്യമങ്ങൾ ഇത‌് അതേപടി ആവർത്തിച്ചു.

സീനയുടെ വിശദീകരണം പോലും തേടിയില്ല. ‘ദി ഹിന്ദു’ പത്രം മാത്രമാണ‌് സീനയുടെ അഭിപ്രായം തേടി വാർത്തയാക്കിയത‌്. ഡിസംബർ 31ന‌് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ‌് സൈമൺ ബ്രിട്ടോ മരിച്ചത‌്.

മെഡിക്കൽ റിപ്പോർട്ടിൽ വന്ന വസ‌്തുതാപരമായ പിഴവിനെയാണ‌് മരണത്തിൽ ദുരൂഹതയുള്ളതായി ചില ദൃശ്യമാധ്യമങ്ങളും അതിനെ പിന്തുടർന്ന‌് ചില ഓൺലൈൻ മാധ്യമങ്ങളും പ്രചരിപ്പിച്ചത‌്. അതിനായി ബ്രിട്ടോയുടെ വേർപാടിൽ ഇനിയും കണ്ണീരുണങ്ങാത്ത ഭാര്യയെകൂടി വിവാദത്തിലേക്ക‌് വലിച്ചിഴച്ചു.

മെഡിക്കൽ റിപ്പോർട്ടിൽ സൈമൺ ബ്രിട്ടോയുടെ വയസ്സ‌് 64 എന്നതിനു പകരം 68 എന്ന‌് തെറ്റായാണ‌് രേഖപ്പെടുത്തിയിരുന്നത‌്. ഇക്കാര്യം പ്രമുഖ ചാനൽ റിപ്പോർട്ടർ ഭാര്യയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇത‌് കണ്ട‌് റിപ്പോർട്ടിൽ പിഴവുണ്ടെന്ന‌് അവർ സമ്മതിക്കുകയും ചെയ‌്തു. മരണകാരണം ഹൃദ്രോഗമാണെന്ന‌് മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

മുമ്പ‌് അദ്ദേഹത്തിനു ഹൃദ്രോഗമുണ്ടായിരുന്നില്ലെന്ന‌ും സീന പറഞ്ഞു. ഇതുപയോഗിച്ചാണ‌് ‘‘ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയെന്ന‌് ഭാര്യ ആരോപിച്ചു’’ എന്ന നിലയിൽ വാർത്ത സൃഷ്ടിച്ചത‌്. ഇത‌് മറ്റുചാനലുകളും ഏറ്റുപിടിക്കുകയായിരുന്നു.

ബ്രിട്ടോയുടെ മരണസമയത്ത‌് സീന ഭാസ‌്കറും മകൾ കയീ നിലയും ബിഹാറിലായിരുന്നു. ബ്രിട്ടോയുടെ സഹായിയുടെ അച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു.

തൃശൂരിലായിരുന്ന ബ്രിട്ടോയ‌്ക്ക‌് ദേഹാസ്വാസ്ഥ്യമുണ്ടായപ്പോൾ ആശുപത്രിയിലെത്തിച്ചതും പരിചരിച്ചതും പാർടിപ്രവർത്തകരും സുഹൃത്തുക്കളുമാണ‌്.

പിന്നീട‌് മൃതദേഹം കൊച്ചിയിലെത്തിച്ചതുമുതൽ മെഡിക്കൽ കോളേജിനു കൈമാറുന്നതുവരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും ബ്രിട്ടോയുടെ ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന സിപിഐ എമ്മിന്റെ ഉന്നതനേതാക്കളടക്കമുള്ള സഹപ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു.

ജീവനേക്കാൾ പാർടിയെ സ‌്നേഹിച്ച ഒരു വ്യക്തിയുടെ മരണത്തെപ്പോലും ആ പാർടിയെ സംശയമുനയിൽ നിർത്താൻ വേണ്ടി ഉപയോഗിക്കാമെന്ന അധമചിന്തയാണ‌് മാധ്യമപ്രവർത്തകനെ നയിച്ചത‌്.

പകുതി തളർന്ന ബ്രിട്ടോയുടെ ജീവിതകാലം മുഴുവൻ ഒപ്പം നിന്നത‌് പാർടിയും പാർടി പ്രവർത്തകരുമാണെന്ന‌് സീന തന്നെ പറയുന്നു. ബ്രിട്ടോയ‌്ക്ക‌് ജീവിതത്തിൽ മറ്റാരെക്കാളും മറ്റെന്തിനെക്കാളും ശക്തമായ ബന്ധവും അടുപ്പവും പാർടിയോടായിരുന്നു എന്നും അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News