ചരിത്രബോധമില്ലാത്തവരെ വഴിതെറ്റിക്കാന്‍ എളുപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി; നമ്മളെങ്ങനെ നമ്മളായെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ നേര്‍വഴി കണ്ടെത്താന്‍ സാധിക്കാതെ വരും

തിരുവനന്തപുരം: ചരിത്രബോധമില്ലാത്തവരെ വഴിതെറ്റിക്കാന്‍ എളുപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ മികവ് നേടിയിട്ടുള്ളവര്‍ ധാരാളമുണ്ടാകാം. എന്നാല്‍ ചരിത്രത്തേക്കുറിച്ച് മനസിലാക്കാത്തവരുണ്ട്.

നമ്മളെങ്ങനെ നമ്മളായെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ നേര്‍വഴി കണ്ടെത്താന്‍ സാധിക്കാതെ വരും. അറിവില്ലായ്മ കാരണം അടിമത്തം നേരിടേണ്ടിവന്ന ജനതയായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നും പഴയ അശുദ്ധിവാദങ്ങള്‍ പലരും ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. നവോത്ഥാന കാലത്ത് പുരോഗമനവാദികള്‍ എന്തുനിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് ഓര്‍മിപ്പിക്കാന്‍ ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങള്‍ തയ്യാറാകണം.

ആരെയെങ്കിലും ഭയപ്പെട്ടൊ, റേറ്റിങ് കുറയുമെന്ന് ഭയന്നോ പിന്നോട്ട് പോകരുത്. വര്‍ത്തമാനകാലത്തെ ഓരോ വാക്കും നാളെ ചരിത്രമാകുമെന്നും വരുംകാല യുവത കുറ്റപ്പെടുത്താന്‍ ഇടയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here