തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കേന്ദ്ര ബജറ്റ് ഇന്ന്

പൊതു തെരഞ്ഞെടുപ്പിനു മുമ്പായുള്ള ഇടക്കാല ബജറ്റ് ഇന്ന് രാവിലെ 11ന് ലോക്സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിക്കും.

അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ ജയ്റ്റ്ലിയുടെ അഭാവത്തില്‍ ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയലാണ് ഇന്ന് ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കുക.

അതേസമയം ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ റിപ്പോര്‍ട് സര്‍ക്കാര്‍ സഭയില്‍ വെച്ചില്ല. സാധാരണമായി ബജറ്റിന് തലേദിവസം സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ വെക്കാറുണ്ട്.

വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കണമെന്നും സമ്പൂര്‍ണ ബജറ്റ് പാടില്ലെന്നും പ്രതിപക്ഷം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ബജറ്റ് അവതരണത്തിന് മുമ്പ് ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാനാണ് പ്രതിപക്ഷ തീരുമാനം.

ഏതായാലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാകും മൂന്നുമാസത്തെ മാത്രം പ്രസക്തിയുള്ള പിയൂഷ് ഗോയലിന്റെ ബജറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here