ജോജു ചിത്രത്തില്‍ നിന്ന് മഞ്ജു പിന്‍മാറി

ജോജു ജോര്‍ജ്ജ് നായകനായെത്തുന്ന പൊറിഞ്ചു മറിയം ജോസില്‍ നായികയായി നൈല ഉഷ.

നേരത്തെ നായികയായി പരിഗണിച്ചിരുന്ന മഞ്ജു വാര്യര്‍ പിന്‍മാറിയിരുന്നു. തുടര്‍ന്ന് മംമ്ത മോഹന്‍ദാസ് ചിത്രത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് നൈല ഉഷ നായികയായി എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.

മരയ്ക്കാര്‍, അസുരന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിനെത്തുടര്‍ന്നാണ് മഞ്ജു ചിത്രത്തില്‍ നിന്ന് പിന്മാറിയത്.

ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രീകരണം അടുത്ത മാസം 11ന് ആരംഭിക്കും.

അജയ് ഡേവിഡ് കാച്ചപ്പളളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജേക്ക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു. തൃശൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here