”അവരും നഴ്‌സുമാരും ഇന്ന് ജനുവരി 31 അല്ല എന്ന് പറഞ്ഞു സമാശ്വസിപ്പിക്കുന്നുമുണ്ട്”

കൊച്ചി: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന്റെ നിലയില്‍ പുരോഗതി.

ശ്രീനിവാസന് നോര്‍മലായി ശ്വാസം വലിക്കാന്‍ കഴിയുന്നതു കൊണ്ടു സപ്പോര്‍ട്ട് ചെയ്തിരുന്ന ഓക്സിജന്‍ ട്യൂബ് മാറ്റിയെന്നും തങ്ങളോട് സംസാരിച്ചെന്നും സംവിധായകന്‍ സ്റ്റാജന്‍ അറിയിച്ചു.

സ്റ്റാജന്റെ വാക്കുകള്‍:

ശ്രീനിച്ചേട്ടനു നോര്‍മലായി ശ്വാസം വലിക്കാന്‍ കഴിയുന്നതു കൊണ്ടു സപ്പോര്‍ട്ട് ചെയ്തിരുന്ന ഓക്‌സിജന്‍ ട്യൂബ് മാറ്റി.24 മണിക്കൂര്‍ ഒബ്‌സര്‍വഷന്‍ തുടരും.

ശ്രീനിച്ചേട്ടന്‍ ഇന്ന് വിമലടീച്ചരോടും ഞങ്ങളോടും സംസാരിച്ചു, തമാശകള്‍ പറഞ്ഞു.

ഇന്ന് വൈകിട്ട് ഷൂട്ട് ഉണ്ടെന്നു പറഞ്ഞു ഡോക്ടര്‍മാരോട് പോകാന്‍ തിരക്ക് കൂട്ടുന്നുമുണ്ട്. അവരും നഴ്‌സുമാരും ഇന്ന് ജനുവരി 31 അല്ല എന്ന് പറഞ്ഞു സമാശ്വസിപ്പിക്കുന്നുമുണ്ട്.

സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്..
കൂടെനിന്ന എല്ലാവര്‍ക്കും നന്ദി..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News