ഫാഷന്‍ ലോകത്ത് വെെറലായി സോനം കപൂറിന്‍റെ തമി‍ഴ് സാരി; അതില്‍ എ‍ഴുതിയിരിക്കുന്നത് ഇതാണ്

ഫാഷന്‍ രംഗത്തെന്നും പുതുമകളുമായി എത്തുന്ന താരമാണ് ബോളീവുഡ് നടി സോനം കപൂര്‍. വസ്ത്രത്തിലായാലും കോസ്മെറ്റിക്സിലായാലും പുതുമകള്‍ പരീക്ഷിക്കുന്ന താരത്തിന്‍റെ പുതിയ തമി‍ഴ് സാരി സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു.

ഈ സാരിയില്‍ തമി‍ഴില്‍  എന്താണ് എ‍ഴുതിയിരിക്കുന്നതെന്നാണ് എല്ലാവരും  ശ്രദ്ധിച്ചത്. ഒടുവില്‍ ആ വിവരം പുറത്തുവിട്ടിരിക്കുകയാണ് ഫാഷന്‍ ഡിസൈനര്‍ മസാബ ഗുപ്ത.

സോനം സാരിയില്‍ തമി‍ഴ് അക്ഷരങ്ങളില്‍ സ്വന്തം പേര് തന്നെയാണ് പ്രിന്‍റ് ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ ഏക് ലഡ്കി കൊ ദേഖാ തൊ എന്ന ചിത്രത്തിന്റെ പ്രമോഷനായി എത്തിയതാണ് സോനം കൂപൂര്‍.

അനില്‍ കപൂറും സോനവും ഒരുമിച്ചാണ് അഭിനയിക്കുന്നതെന്നതാണ്  ഏക് ലഡ്കി കൊ ദേഖാ തൊയുടെ പ്രത്യേകത.

ചിത്രങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News