കേന്ദ്രബജറ്റ് ചോര്‍ന്നു; ബജറ്റ് വിവരം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്

കേന്ദ്ര ബജറ്റ് ചോര്‍ന്നതായി കോണ്‍ഗ്രസ് ആരോപണം. ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിന്‍റെ ഭാഗം കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് മനീഷ് തിവാരി ട്വീറ്റ് ചെയ്തു.

ആധായ നികുതി പരിധി 5 ലക്ഷമാക്കുമെന്നാണ് തിവാരിയുടെ ട്വീറ്റ്. ബജറ്റിലെ ഈ ഭാഗവും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് ബജറ്റ് വിവരം ചോര്‍ത്തി നല്‍കിയെന്നാണ് തിവാരി ട്വീറ്റ് ചെയ്തത്.ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള പിയൂഷ് ഗോയലാണ് ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നത്.

രാവിലെ 11 മണിയ്ക്കാണ് ബജറ്റ് അവതരണം.ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അഭാവത്തില്‍ മന്ത്രാവയത്തിന്‍റെ ചുമതലയുള്ള പീയുഷ് ഗോയലാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel