തൊഴിലാളികള്‍ക്ക് ബോണസായി നല്‍കിയത് ആറേകാല്‍ ലക്ഷം രൂപ; വാര്‍ത്തകളില്‍ നിറഞ്ഞ് ചൈനീസ് കമ്പനി

വിശേഷ അവസരങ്ങളില്‍ കമ്പനികളും ജോലി സ്ഥാപനങ്ങളും ബോണസ് നല്‍കുന്നത് നമ്മുക്കറിയാവുന്ന ഒരു കാര്യമാണ്.

പക്ഷേ ഇപ്പോള്‍ ചൈനയിലെ ഒരു കമ്പനി നല്‍കിയ ബോണസ് കണ്ട്് ഞെട്ടരിക്കുകയാണ് ലോകം. ഒരു തൊഴിലാളിക്ക് എകദേശം ആറേകാല്‍ ലക്ഷം രൂപ അടുപ്പിച്ചാണ് ഇവര്‍ ബോണസ് നല്‍കിയിരിക്കുന്നത്.

ജിയാങ്‌സി പ്രവിശ്യയിലെ സ്റ്റീല്‍ ഫാക്ടറിയാണ് തൊഴിലാളികള്‍ക്ക് ആരും കൊതിക്കുന്ന ബോണസ് നല്‍കിയത്. മികച്ച പ്രകടന കാഴ്ച്ചവെച്ചവര്‍ക്ക് ആണേല്‍ ഒരുക്കിയത് നോട്ടുമലയാണ്. 34 കോടി രൂപയുടെ നോട്ടാണ് അവര്‍ ഇതിന് വേണ്ടി ചിലവിട്ടത്. 5000 തൊഴിലളികള്‍ക്കാണ് ബോണസ് നല്‍കിയത്.

ചൈനക്കാരുടെ പുതുവത്സര ദിനത്തോടനുബന്ധിച്ചാണ് കമ്പനികള്‍ ബോണസ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here