ലോക്സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാനത്തെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ രണ്ടു കോടി അൻപത്തിനാല് ലക്ഷത്തി എണ്ണായിരത്തി എ‍ഴുന്നൂറ്റി പതിനൊന്ന് സമ്മതിദായകർ. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 30,47,923 പേർ.

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന തീയതിക്കു തലേന്നു വരെ ഇനി പട്ടികയിൽ പേര് ചേർക്കാമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.

കഴിഞ്ഞ നവംബർ 15 വരെ പേരുചേർക്കാൻ അപേക്ഷിച്ചവരിൽ നിന്ന് മൂന്ന് ലക്ഷത്തി നാൽപ്പത്തിമൂവായിരത്തി ഇരുന്നൂറ്റി പതിനെട്ട് പേരെ ഉൾപ്പെടുത്തിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാനത്തെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ആകെ രണ്ടു കോടി അൻപത്തിനാല് ലക്ഷത്തി എണ്ണായിരത്തി എ‍ഴുന്നൂറ്റി പതിനൊന്ന് സമ്മതിദായകർ.

ഇതിൽ കോടി മുപ്പത്തിയൊന്ന് ലക്ഷത്തി പതിനൊന്നായിരത്തി ഒരുന്നൂറ്റി എൻപത്തിയൊൻപത് സ്ത്രീ വോട്ടർമാരും ഒരു കോടി ഇരുപത്തിരണ്ട് ലക്ഷത്തി തൊന്നൂറ്റിയെ‍ഴായിരത്തി നാന്നൂറ്റി മൂന്ന് പുരുഷൻമാരും ഉൾപ്പെടുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന തീയതിക്കു തലേന്നു വരെ ഇനി പട്ടികയിൽ പേര് ചേർക്കാമെന്ന് ചീഫ് ഇലക്ട്രൽ ഒാഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 30,47,923 പേർ. എൻ.ആർ.ഐ വോട്ടർമാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവുണ്ട്. ക‍ഴിഞ്ഞ തവണ 23,910 വോട്ടർമാരായിരുന്നത് 66,584 പേരായിട്ടാണ് ഉയർന്നത്. കോ‍ഴിക്കോട് ജില്ലയിലാണ് കൂടുതൽ പ്രവാസി വോട്ടർമാരുള്ളത്. 22,241 പേർ.

ആദ്യമായി സമ്മതിദാന അവകാശം നേടിയവർ 2,61,780 പേരാണ്. മലപ്പുറം ജില്ലയിലാണ് കന്നിവോട്ടർമാർ കൂടുതൽ 46,700 പേർ.

119 ട്രാൻസ് ജെൻഡർ വിഭാഗത്തിലുള്ളവരും സമ്മതിദാനാവകാശം നേടി. ക‍‍ഴിഞ്ഞ തവണ 18 പേർ മാത്രമാണ് ഇവരിൽ വോട്ടവകാശമുണ്ടായിരുന്നവർ.

മരണപ്പെട്ടവർ, ഇരട്ടിക്കൽ, ഡുപ്ളിക്കേറ്റ് എന്നിവരെയുൾപ്പെടെ1,15,00O പേരെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കി.

സംസ്ഥാനത്ത് 24,970 പോളിംങ് ബൂത്തുകളാണ് ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിന് ഉണ്ടാക്കുക. പുതിയ പ്രശ്ന ബാധിത ബൂത്തുകളുടെ എണ്ണം പൊലീസ് ശേഖരിക്കുകയാണെന്നും ചീഫ് ഇലക്ട്രൽ ഒാഫീസർ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News