
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി നാളുകള്‍ക്ക് മുന്നേ പ്രഖ്യാപിച്ച സിനിമയാണ് ആടുജീവിതം. ബെന്ന്യാമിന്റെ പ്രശസ്തമായ ബുക്കിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ശരീരഘടന വളരെ വലിയൊരു വെല്ലുവിളിയാണ്.
ഇപ്പോള്‍ അത് തനിക്ക് കഴിയുമെന്ന് തെളിയിക്കുന്ന പൃഥ്വിരാജിന്റെ പുതിയൊരു സ്റ്റില്‍ പുറത്തു വന്നിരിക്കുകയാണ്.
നന്നായി മെലിഞ്ഞ് മുഖമൊക്കെ വിളറിയ രീതിയിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ കാണപ്പെടുന്നത്.
അഭിനയിക്കുന്ന നടന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന ഒരു സിനിമയാണ് ആടുജീവിതം. ചിത്രത്തിനായി ആകാംഷയോടെ ആണ് ആരാധകര്‍ കാത്തിരിക്കുന്നത്.
കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം ഒരു വലിയ ഇടവേളക്ക് ശേഷം ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here