ആസിഡ് ആക്രമണത്തിന് ഇരയായ സ്മിതയുടെ കുടുംബത്തിന് ആശ്വാസവുമായി സംസ്ഥാന സർക്കാർ; ചികിത്സാ ചെലവിന് ആറുലക്ഷം രൂപ നല്‍കും

എറണാകുളം ജില്ലയിലെ പിറവത്ത് ആസിഡ് ആക്രമണത്തിനിരയായി ചികിത്സയിൽ കഴിയുന്ന നിരാലംബരായ സ്മിതയുടെ കുടുംബത്തിന് ആശ്വാസവുമായി സർക്കാർ. പാമ്പാക്കുട നെയ്ത്തുശാലപ്പടിയിൽ വാടകവീട്ടിൽ കഴിഞ്ഞിരുന്ന സ്മിത (35)യുടെയും പെൺമക്കളുടെയും ചികിത്സാ ചെലവിനും മറ്റുമായി ആറുലക്ഷം രൂപ സർക്കാർസഹായം അനുവദിച്ചു. അടിയന്തരസഹായമായി വനിത–- ശിശു വികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതിപ്രകാരം ഒരുലക്ഷം രൂപ സർക്കാർ കൈമാറി.

ആസിഡാക്രമണത്തിൽ പൊള്ളലേറ്റ ഓരോ കുട്ടിയുടെയും പാമ്പാക്കുട ശിശുവികസന പ്രോജക്ട് ഓഫീസറുടെയും പേരിൽ ഓരോ ജോയിന്റ് അക്കൗണ്ട് തുടങ്ങി. ഗുരുതരമായി പരിക്കേറ്റ സ്മിജ എന്ന കുട്ടിക്ക് രണ്ടുലക്ഷം രൂപയും മറ്റു മൂന്നുകുട്ടികൾക്കും ഓരോ ലക്ഷം രൂപവീതവും ധനസഹായം നൽകും.

ഒറ്റമുറി വാടകവീട്ടിൽ താമസിക്കുന്ന സ്മിതയ‌്ക്കും കുട്ടികൾക്കും നേരെ കഴിഞ്ഞ 17ന് പുലർച്ചെയാണ് ആസിഡാക്രമണമുണ്ടായത‌്. മൂന്നാമത്തെ കുട്ടിയായ സ്മിജയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റു. മറ്റുള്ളവരുടെ ശരീരഭാഗങ്ങൾ പൊള്ളി. സ‌്മിജയ്ക്ക് (12) കോട്ടയം മെഡിക്കൽ കോളേജിൽ വിദഗ‌്ധ പരിശോധനയും ചികിത്സയും മന്ത്രി ഇടപെട്ട് നൽകിവരികയാണ്.

സ്മിജയുടെ മുഖത്തിനും കണ്ണുകൾക്കുമാണ് സാരമായി പൊള്ളലേറ്റത‌്. തുടർചികിത്സയും വേണ്ടിവരും. മെഡിക്കൽ കോളേജിലും പിറവം താലൂക്കാശുപത്രിയിലും ഇവർക്ക് ചികിത്സ സൗജന്യമായിരുന്നു. പ്രതിയെ പൊലീസ് തൊട്ടടുത്ത ദിവസംതന്നെ പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here