“നീ ആരാടാ എന്നോട് സംസാരിക്കാന്‍” ; അമിത വേഗത ചോദ്യം ചെയ്ത യാത്രക്കാരോട് തട്ടിക്കയറുന്ന ഡ്രൈവര്‍

പലപ്പോഴു കെഎസ്ആര്‍ടിസി ബസുകളും പ്രൈവറ്റ് ബസുകളും അമിതവേഗതയില്‍ ആണ് പോകാറുള്ളത്. ഇതിന്റെ പേരില്‍ യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ട്.

ഇപ്പോള്‍ കുമളി റൂട്ടിലോടുന്ന ബസിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നിരിക്കുന്നത്. ബസ് വളവ് അമിതവേഗതയില്‍ വളഞ്ഞപ്പോള്‍ മുന്‍ സീറ്റിലിരുന്ന സ്ത്രീ തെറിച്ച് പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു. അല്‍പം പതിയെ പോകാന്‍ പറഞ്ഞപ്പോള്‍ ഡ്രൈവര്‍ സ്ത്രീയോട് തട്ടിക്കയറി.

ഇതാണ് തര്‍ക്കത്തിന് വഴിവെച്ചത്. ഇതിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News