പുസ്തകങ്ങള്‍ കൊണ്ടൊരു കൊട്ടാരം; ഫേസ്ബുക്കില്‍ പത്തു വര്‍ഷ ചലഞ്ചുമായി ലാല്‍ ബഹദൂര്‍ വായനശാല

പയ്യന്നൂര്‍ ലാല്‍ ബഹദൂര്‍ വായനശാലയുടെ 2009 ലെ ഫോട്ടോയും 2019ലെ ഫോട്ടോയും കണ്ടാല്‍ ആരും അന്തം വിടും.

ഫേസ്ബുക്കില്‍ ഫോട്ടോ ചലഞ്ചിട്ടാല്‍ ഈ വായനശാലയെ തോല്‍പ്പിക്കാന്‍ മറ്റൊരു സംഭവം എടുത്ത് പറയാനുമുണ്ടാവില്ല.

ഓടിട്ട പഴയ ഒറ്റ നില കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റായെന്നത് മാത്രമല്ല വായനശാലയുടെ മാറ്റം. വായനശാല അടിമുടി പുസ്തകങ്ങളുടെ ഒരു കൊട്ടാരമാണെന്നേ തോന്നൂ.

പുസ്തകം വേണ്ടാത്തവരും വായനശാലയില്‍ കയറിപ്പോകും. വായിക്കാത്തവരും വായിച്ചു പോകും.

അപ്രകാരം പുസ്തകങ്ങള്‍ അടുക്കി വെച്ച രൂപത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം.

മലയാളത്തിലെ മഹോന്നത ഗ്രന്ഥങ്ങളെല്ലാം ചുവരില്‍ അടുക്കി വെച്ചിരിക്കുന്നുവെന്നേ തോന്നൂ. ഉള്ളിലും പുറത്തുമെല്ലാം പുസ്തകങ്ങള്‍ നിറഞ്ഞൊരു വായനശാലയാവുകയാണ് അക്ഷരാര്‍ത്ഥത്തില്‍ പയ്യന്നൂര്‍ കാരിയില്‍ ലാല്‍ ബഹദൂര്‍ വായനശാല.

അരനൂറ്റാണ്ട് പ്രായമായ വായനശാല പുതിയ രൂപത്തില്‍ പുനര്‍ജ്ജനിച്ച ചിത്രം വായനാപ്രിയര്‍ ഫേസ്ബുക്കില്‍ ഏറ്റെടുത്ത് കഴിഞ്ഞു. വായനയെ പ്രോത്സാഹിപ്പിക്കാനും ആകര്‍ഷിപ്പിക്കാനുമായി പദ്ധതിയിട്ട ഈ മാതൃക ജനങ്ങള്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച സന്തോഷത്തിലാണ് സംഘാടകരും.

ഫെബ്രുവരി 3ന് വൈകീട്ട് 5 മണിക്കാണ് വായനശാലയുടെ ഉദ്ഘാടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News