മാതാപിതക്കളോടുള്ള കടപ്പാട് ഒരിക്കലും തീരില്ല; വരന്റെ ബന്ധുക്കളോട് വധുവിന്റെ മാസ് മറുപടി

തന്റെ ജീവിതത്തില്‍ ആദ്യ പകുതി ഒരു പെണ്‍കുട്ടി ജീവിക്കുന്നത് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം ആണ്. അതുകൊണ്ട് അവര്‍ തമ്മില്‍ ഉഉള്ള അടുപ്പം വളരെ വലുതായിരിക്കും.

വിവാഹം കഴിഞ്ഞ് പോകുമ്പോള്‍ പെണ്‍കുട്ടികളുടെ കണ്ണ് നിറഞ്ഞ് പോകുന്നതും അതുകൊണ്ട് തന്നെയാണ്. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി ആണ് ഈ പെണ്‍കുട്ടി വീടു വിട്ടിറങ്ങുന്നത്.

അതും ബംഗാളില്‍ തുടര്‍ന്ന് പോകുന്ന ഒരു ആചാരവും ലംഘിച്ച് കൊണ്ട്. അതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

ബംഗാളില്‍ അരങ്ങേറി പോകുന്ന ഒരു ആചാരമാണ് കനകാഞ്ജലി എന്നത്. അതായത് വധു ഒരു കയ്യില്‍ അരി വാരി അമ്മയുടെ സാരിക്ക് ഉള്ളില്‍ ഇടും. അപ്പോള്‍ വരന്റെ വീട്ടിലുള്ള മുതിര്‍ന്നവര്‍ മാതാപിതാക്കളോടുള്ള എല്ലാ കടവും തീര്‍ന്നോ എന്ന് ചോദിക്കും അപ്പോള്‍ തീര്‍ത്തു എന്ന് വധു മറുപടി പറയണം.

ഈ ആചരമാണ് ഈ പെണ്‍കുട്ടി തീരില്ല എന്ന് പറഞ്ഞ് ലംഘിച്ചത്. മാതാപിതാക്കളോടുള്ള കടം ഒരിക്കലും തീരില്ല എന്നാണ് അവള്‍ പറയുന്നത്.

കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണീര്‍ പോലും പൊഴിക്കാതെ സന്തോഷത്തോടെ ആണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയതും. താന്‍ മാതാപിതക്കളെ വന്നു കാണുമെന്നും ഇത് അവളുടെ വീട് ആണെന്നും വാക്ക് കൊടുത്താണ് പോകുന്നത്.

വധു തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News